രണ്ടു ധീരന്മാരുടെ കഥ…..ധീരാ❤❤ ഒരു കിടിലൻ സ്പൂഫ്

1974-ൽ പശ്ചിമ ജർമനി ആഥിതേയത്വം വഹിച്ച ലോകകപ്പിൽ നിന്നു തുടങ്ങാം….

ഒരുപക്ഷെ ഇത്രയും  വിപ്ലവാത്മകരമായ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല…….ആ ചരിത്രത്തിലേക്ക് ചുവഴുന്നിറങ്ങി ചെന്നാൽ എത്തിനിൽക്കുന്നത് ഒരു ശൈയിലിയിലേക്കാണ് …നെതർലാൻഡ്സിനായി യൊഹാൻ ക്രൈഫ് പടനയിച്ച “ടോട്ടൽ ഫുട്ബോൾ” എന്ന ശൈലിയിലേക്കാണ്…..

അന്നേവരെയുള്ള എല്ലാ ഫുട്ബോൾ സമ്പ്രദായങ്ങളെയും സങ്കല്പങ്ങളെയും  (ബ്യൂട്ടിഫുൾ ഫുട്ബോൾ എന്നുവിളിച്ച ബ്രസീലിന്റെ ” സാംബാ” ഫുട്ബോൾ , ഡിഫെൻസിൽ ഊർന്ന  ഇറ്റാലിയൻ “കാറ്റനാസിയോയും” ഇതിൽപെടും)  പൊളിച്ചെഴുതിയ “ടോട്ടൽ ഫുട്ബോൾ”……ഗോളി ഒഴികെയുള്ള എല്ലാ കളിക്കാർക്കും ഒരേ കായിക്ഷമത…..ഈ കായിക്ഷമത അവരെ ഏതു പൊസിഷനിലും കളിക്കാൻ പ്രാപ്തരാക്കി…..നിമിഷങ്ങൾക്കുള്ളിൽ പൊസിഷൻ മാറിമാറി കളിക്കുന്ന 10 പോരാളികൾ…..ഒരേ കളിയിൽ ഡിഫെൻസിലും മിഡ്ഫീല്ഡിലും ഫോർവെർഡിലും  ഇറങ്ങി ചെന്നു കളിമെനയാൻ കെൽപ്പുള്ള തേരളികൾ ……അവരുടെ പടനായകനായി കോച്ച് തിരഞ്ഞെടുത്തത് സാക്ഷാൽ യൊഹാൻ ക്രൈഫ്നെ……

ഫുട്ബോൾ പണ്ഡിതരെയും അവരുടെ നിഗമനങ്ങളെയും കാറ്റിൽ പറത്തികൊണ്ടു “ടോട്ടൽ ഫുട്ബോൾ” ആ ലോകകപ്പിൽ അരങ്ങുവാണു…..എതിരാളികളെ ഓരോന്നോരോന്നായി അവർ കീഴ്പ്പെടുത്തി മുന്നേറി….കലാശപോരാട്ടത്തിൽ അവർക്ക് നിയോഗിക്കപ്പെട്ടത് “അറ്റാക്കിങ് സ്വീപ്പർ” എന്ന ആശയം ഫുട്ബോൾ ലോകത്തു പരിചയപ്പെടുത്തിയ സാക്ഷാൽ ഫ്രാൻസ് ബെക്കൻബോവറുടെ നായകത്വത്തിലുള്ള പശ്ചിമ ജർമനിയെ….. ബെക്കൻബോവറും സംഘവും പന്തു തൊടുന്നതിനു മുൻപ് തന്നെ ക്രൈഫും പോരാളികളും ജർമൻ വലകുലുക്കി( നെതർലാൻഡ്‌സ്‌ ലീഡ്‌സ്)…… മുൻതൂക്കം ലഭിച്ചിട്ടും  നെതർലാൻഡ്സിനേയും  ലോകത്തെയും ഞെട്ടിച്ചുകൊണ്ട് ബെക്കൻബോവറുടെ ജർമനി ലോക കിരീടത്തിൽ മുത്തമിട്ടു(2-1)…1954-ലെ “MIRACLE OF BERN-നു” ശേഷം ജർമനിക്ക് മറ്റൊരു ലോകകിരീടം…..ടോട്ടൽ ഫുട്ബോളന് കലാശാകളിയിൽ കാലിടറി…..???

ടോട്ടൽ ഫുട്ബോൾനു എവിടെ പിഴച്ചു ??? എന്തു പിഴച്ചു???…….നിർഭാഗ്യം എന്നതിനേക്കാൾ മികച്ചയുത്തരം ഫുട്‌ബോൾ എന്ന കളി പ്രവചനങ്ങൾക്കു അതീതം എന്നതാണ് (അതാണ്ണല്ലോ അതിന്റെ മഹത്വവും)…

രാജ്യസ്നേഹം മാറ്റിവെച്ചു ചിന്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ……ഒരു പക്ഷെ ബെക്കൻബോവർ പോലും സമ്മതിക്കുമായിരുന്നു ആ പോരാട്ടവീര്യത്തിനും ആ ചങ്കുറപ്പിനും യൊഹാൻ ക്രൈഫും സംഘവും ലോക കിരീടം ആർഹിച്ചിരുനെന്നു…….

സ്വീഡനെതിരെയുള്ള “Cryuff Turn” എന്ന ക്രൈഫിന്റെ അമാനുഷിക നീക്കം ഇന്നും ഒരു അത്ഭുതത്തോടെ ഫുട്‌ബോൾ പ്രേമികൾക്കിടയിൽ നിലകൊള്ളുന്നു…❤

1978 ലോകകപ്പ്(അർജന്റീനയായിരുന്നു ആതിഥ്യയർ)

വീണ്ടും നാലു വർഷം കാത്തിരുന്നു ലോകകപ്പ് എത്തി……നഷ്ട്ടപ്പെട്ടുപോയ ലോകകിരീടം നേടാനായുള്ള അവന്റെ വരവിനു ലോകം കാത്തിരുന്നു….പക്ഷെ അവൻ എത്തിയില്ല ….”ഈ ലോകകപ്പിൽ കളിക്കാൻ താനില്ല” എന്ന വാക്കുകൾ ഞെട്ടലോടെയാണ് ഫുട്ബോൾ പ്രേമികൾ കേട്ടത്…..പടനായകനില്ലാതെ നെതർലാൻഡ്‌പ്പട  കളത്തിലിറങ്ങി…..വീണ്ടും ഫൈനലിൽ    നെതർലാൻഡ്‌സിനു വിധിയെ തോല്പിച്ചു ചരിത്രം സൃഷ്ടിക്കാനായില്ല….ആതിഥേയർ വീണ്ടും വില്ലനായി …..താൻ ഇല്ലാരുന്നെങ്കിലും ആ കിരീടത്തിനായി അദ്ദേഹം ഒത്തിരി കൊതിച്ചിരുന്നു കാണണം….തന്റെ കുടുംബത്തെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചു ഭീക്ഷണിപ്പെടുത്തിയകൊണ്ടാണ്  ആ ലോകകപ്പിൽ നിന്നു വിട്ടുനിന്നതെന്നു ക്രൈഫ് 30 വർഷങ്ങൾക്കു ശേഷം പിന്നിട് വെളുപ്പെടുത്തിയിരുന്നു……

2018-ൽ വീണ്ടും ഒരു ലോകകപ്പ്

ക്രൈഫുമായി അങ്ങേയറ്റം രൂപസാദൃശ്യമുള്ള ലൂക്ക മോഡ്രിച്ചിന്റെ  ക്രോയേഷ്യ  ഫൈനലിൽ കളിക്കുമ്പോൾ “പുനർജന്മം” എന്ന സങ്കല്പത്തോട് ഞാൻ വളരെ അധികം  യോചിക്കുന്നു……

“കനകകീരിടത്തിൽ മുത്തമിടാൻ മറ്റൊരു ദേശത്തു അതേ രൂപാസാദൃശ്യത്തിൽ പുനർജനിച്ച യൊഹാൻ ക്രൈഫ്”…..ലൂക്കാ മോഡ്രിച്ചിനെ വിശേഷിപ്പിക്കാൻ ഇതിലും നല്ല വാക്കുകൾ കിട്ടില്ല……

ക്രൈഫന് കഴിയാത്തതു മോഡ്രിച്ചിന് കഴിയട്ടെ എന്ന പ്രാർഥനയയോടെ ഒരു ഫുട്ബോൾ പ്രേമി….

യൊഹാൻ ക്രൈഫ് & ലൂക്ക മോഡ്രിച്ച്…..…ധീരയോദ്ധാക്കൾ

ഇസ്തം❤❤❤❤

ടികി-ടാക എന്ന ശൈലിയുടെ ഉൾവേറുകൾ എത്തിനിൽക്കുന്നതും യൊഹാൻ ക്രൈഫിലാണ്…..1988 മുതൽ 1996 കാലഘട്ടംവരെ ബാഴ്‌സ കോച്ചായിരുന്ന യൊഹാൻ ക്രൈഫ് തുടങ്ങിവച്ച  ശൈലി 2010-ൽ സ്പെയിനു ലോകകപ്പ് കിരീടം  നേടിക്കൊടുത്തു……. അതും നെതർലാൻഡ്‌സ്‌നെതിരെ ഫൈനലിൽ……വിധി വീണ്ടും ക്രൈഫെന്ന ഇതിഹാസത്തെ പരീക്ഷിച്ച നിമിഷം…..തന്നിലൂടെ ഉടലെടുത്ത ശൈലി തന്റെ രാജ്യത്തിന്റെ ലോകകപ്പ് സ്വപ്നങ്ങളെ തട്ടിത്തെറിപ്പിച്ചപ്പോൾ ആ ഇതിഹാസം നിസ്സഹായതയിൽ പൊട്ടി കരഞ്ഞിരിക്കും??… (TIKI-TAKA is a Controlled Version Of TOTAL FOOTBALL )

ടോട്ടൽ ഫുട്ബോൾ ചില ദൃശ്യങ്ങൾ —–

മാജിക്കൽ “Cruyff Turn” —-

Credit : Boney P Antony / Reeves John
©TFM Group

SHARE