ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മൽസരത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. ഇംഗ്ലണ്ട് ഉയർത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ പത്ത് പന്തുകൾ ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു. കെ. എൽ. രാഹുലിന്റെ സെഞ്ചുറിക്കരുത്തിലാണ് ഇന്ത്യൻ ജയം. 54 പന്തുകൾ നേരിട്ട രാഹുൽ 101 റൺസുമായി പുറത്താകാതെ നിന്നു. രാഹുലിന്റെ രണ്ടാം ട്വന്റി20 സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയത്.

ഓപ്പണർ രോഹിത് ശർമ (30 പന്തിൽ 32), ശിഖർ ധവാൻ (നാല് പന്തിൽ അഞ്ച്) എന്നിങ്ങനെയാണ് പുറത്തായ ഇന്ത്യൻ താരങ്ങളുടെ സ്കോര്‍. 20 റൺസുമായി ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റാഷിദ്, ഡേവിഡ് വില്ലി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. ഓപ്പണിങ് താരം ജോസ് ബട്‍ലർ (46 പന്തിൽ 69) അർധസെഞ്ചുറി നേടി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചൈനാമാൻ ബൗളർ കുൽദീപ് ജാദവിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലേക്കൊതുക്കിയത്. ഉമേഷ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.

ആദ്യ ഓവറില്‍ തന്നെ അഞ്ചു റണ്‍സെടുത്ത ശിഖര്‍ ധവാനെ ഡേവിഡ് വില്ലി പുറത്താക്കുന്നത് കണ്ടാണ് രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയത്. ഇംഗ്ലണ്ടിന്റെ സന്തോഷം ആദ്യ ഓവറില്‍ തന്നെ തീരുന്നതാണ് പിന്നീട് കണ്ടത്. ഇംഗ്ലീഷ് ബൗളര്‍മാരെ തലങ്ങും വിലങ്ങി പറത്തി രാഹുല്‍ മുന്നേറിയപ്പോള്‍ രോഹിത് ശര്‍മയ്ക്ക് മറുവശത്ത് കാഴ്ചക്കാരനായി നില്‌ക്കേണ്ട കാര്യമേയുണ്ടായിരുന്നുള്ളു. വെറും 27 പന്തിലാണ് രാഹുല്‍ അര്‍ധശതകം തികച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ തുടക്കമാണ് ജേസണ്‍ റോയ്- ജോസ് ബട്‌ലര്‍ സഖ്യം നല്കിയത്. ആദ്യ വിക്കറ്റില്‍ അഞ്ചോവറില്‍ പിറന്നത് 50 റണ്‍സ്. ഇതില്‍ 30 റണ്‍സും റോയിയുടെ സംഭാവന. ഉമേഷ് യാദവാണ് റോയിയെ ക്ലീന്‍ബൗള്‍ഡാക്കിയത്. തൊട്ടുപിന്നാലെ ക്രീസിലെത്തിയ അലക്‌സ് ഹെയ്ല്‍സ് പതിയെയാണ് തുടങ്ങിയത്. 18 പന്തുകള്‍ ക്രീസില്‍ നിന്ന ഹെയ്ല്‍സ് എട്ടു റണ്‍സെടുത്ത് കുല്‍ദീപ് യാദവിന്റെ പന്തില്‍ പുറത്തായി. റണ്‍റേറ്റ് കുറയ്ക്കാന്‍ ഹെയ്ല്‍സിന്റെ മെല്ലെപ്പോക്ക് ഇന്ത്യയെ സഹായിച്ചു.

വന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിനെ ബാക്ഫുട്ടിലാക്കിയത് കുല്‍ദീപ് യാദവിന്റെ പന്തുകളാണ്. പ്രത്യേകിച്ച് പതിനാലാം ഓവര്‍. രണ്ടുവിക്കറ്റിന് 106 റണ്‍സെന്ന നിലയിലായിരുന്നു ഈ ഓവര്‍ തുടങ്ങുംവരെ ഇംഗ്ലണ്ട്. എന്നാല്‍ ആദ്യപന്തില്‍ ക്യാപ്റ്റന്‍ ഇയേന്‍ മോര്‍ഗന്റേത് (7) ഉള്‍പ്പെടെ ആ ഓവറില്‍ വീണത് മൂന്നു വിക്കറ്റുകള്‍. ജോ റൂട്ടിനെയും (പൂജ്യം) ജോണി ബെയര്‍സ്‌റ്റോയെയും (പൂജ്യം) സ്റ്റംപ് ചെയ്ത് പുറത്താക്കിയതിന്റെ ക്രെഡിറ്റ് ധോണിക്ക് കൂടിയാണ്.

SHARE