ധോണി വിരമിക്കണോ?? ഹസി പറയുന്നു….

 

 

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള സമയം അതിക്രമിച്ചു എന്ന ആവശ്യവുമായി ക്രിക്കറ്റ് നിരീക്ഷകരടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ക്രിക്കറ്റ് രംഗത്തുനിന്നുള്ളവര്‍ ധോണിയ്ക്ക് പിന്തുണയുമായും എത്തിയിരുന്നു. ഇപ്പോള്‍ ധോണിയ്ക്ക് പിന്തുണയുമായി മുൻ ഓസിസ് താരം മൈക്കൽ ഹസ്സി രംഗത്തെത്തിയിരിക്കുകയാണ്.

എന്നാല്‍ ക്രിക്കറ്റ് രംഗത്തുനിന്നുള്ളവര്‍ ധോണിയ്ക്ക് പിന്തുണയുമായും എത്തിയിരുന്നു. ഇപ്പോള്‍ ധോണിയ്ക്ക് പിന്തുണയുമായി മുൻ ഓസിസ് താരം മൈക്കൽ ഹസ്സി രംഗത്തെത്തിയിരിക്കുകയാണ്.

ഇംഗ്ലണ്ടിനെതിരെ രണ്ട് ഇന്നിങ്സിലെ മോശം പ്രകടനത്തിന്റെ പേരിൽ ധോണിയെ എഴുതിത്തള്ളണ്ട എന്നാണ് ഹസ്സി പറയുന്നത്.

വെറും രണ്ട് ഇന്നിങ്സിൻഫെ പേരിൽ ധോണിയേ ആരു ക്രൂശിക്കണ്ട, ധോണിയുടെ ശൈലിയേക്കുറിച്ച് എല്ലാവർക്കും ധാരണയുണ്ടാകുമെന്ന് കരുതുന്നു. കുറച്ച് സമയമെടുത്ത് തന്നെയാണ് ധോണി കളിക്കാറ്. അവസാനം മികച്ച രീതിയിൽ റൺസ് പടുത്തുയർത്താനും അദ്ദേഹത്തിന് സാധിക്കും. ലോകോത്തര താരമാണ് ധോണി. ആ അനുഭവ സമ്പത്ത് അടുത്ത ലോകകപ്പില്‍ ടീമിന് നിര്‍ണ്ണായകമായിരിക്കും” ഹസി പറയുന്നു.

നേരത്തെ ധോണി വിമർശകർക്കെതിരെ സച്ചിൻ ടെണ്ടുൽക്കറടക്കമുള്ളവർ രം​ഗത്തെത്തിയിരുന്നു. ധോണിയുടെ ഭാവിയെന്തെന്ന് തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണ് എന്നാണ് സച്ചിന്‍ പറഞ്ഞത്.

 

SHARE