ഇന്ത്യയുടെ ഹിറ്റ്മാന്റെ സെഞ്ച്വറി മികവില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 269 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നപ്പോള്‍ വിജയം എട്ട് വിക്കറ്റിന്.
114 ബോളില്‍ പുറത്താകാതെ 137 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായത്. സ്‌കോര്‍: ഇംഗ്ലണ്ട്- 268, ഇന്ത്യ-269-2 (40.1).

ഏകദിന മത്സരങ്ങളില്‍ തന്റെ 18ാം സെഞ്ച്വറി നേടി രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ കുല്‍ദീപ് യാദവിനൊപ്പം ഇന്ത്യയുടെ വിജയ ശില്‍പ്പി. ഇക്കഴിഞ്ഞ ട്വന്റി20 പരമ്ബരയിലും രോഹിത് സെഞ്ച്വറി നേടിയിരുന്നു. 75 റണ്‍സെടുത്ത് കോഹ്ലിയും മികച്ച പ്രകടനം പുറത്തെടുത്തു.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. നോട്ടിങ്ഹാമില്‍ ടോസ് നേടിയ കോഹ്ലി ആതിഥേയരെ ബാറ്റിങ്ങിനയക്കുമ്ബോള്‍ കുല്‍ദീപ് യാദവിന്റെയും യുസ്വേന്ദ്ര ചാഹലിന്റെയും സ്പിന്‍ മികവിലായിരുന്നു ഇന്ത്യയ്ക്ക് പ്രതീക്ഷ.
എന്നാല്‍, തുടക്കത്തില്‍ തന്നെ ആക്രമിച്ച്‌ കളിച്ച ഇംഗ്ലീഷ് ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോവും ഇംഗ്ലണ്ടിന് മികച്ച തുടക്കം നല്‍കി. കൂറ്റന്‍ സ്‌കോറിലേക്കെന്ന് തോന്നിയ ഇംഗ്ലീഷ് ബാറ്റിങ്ങിനെ പിന്നീട് കുല്‍ദീപ് യാദവ് തളച്ചിടുകയായിരുന്നു.
38 റണ്‍സ് വീതമെടുത്ത റോയിയേയും ബെയര്‍സ്‌റ്റോവിനേയും കുല്‍ദീപ് മടക്കിയതോടെ ഇംഗ്ലീഷുകാരുടെ രൗദ്രഭാവം കെട്ടടങ്ങി. പിന്നാലെയെത്തിയ ജോ റൂട്ടിനേയും യാദവ് എല്‍ ബി ഡബ്ല്യൂവിയില്‍ കുടുക്കിയതോടെ ഇംഗ്ലണ്ടിന്റെ നിലപരുങ്ങലിലായി.

നായകന്‍ മോര്‍ഗനും കാര്യമായി എന്തെങ്കിലും ചെയ്യുന്നതിനു മുമ്ബ് ഇന്ത്യയുടെ മറ്റൊരു സ്പിന്നര്‍ ചാഹല്‍ പവലിയനിലേക്ക് തിരിച്ചയക്കുകയായിരുന്നു.
ഒരുഘട്ടത്തില്‍ വമ്ബന്‍ തകര്‍ച്ചയിലേക്ക് പോയിക്കൊണ്ടിരുന്ന ഇംഗ്ലണ്ടിന് ബെന്‍ സ്‌റ്റോക്‌സിന്റെയും ജോസ് ബ്ട്ട്‌ലറിന്റെയും അര്‍ധ സെഞ്ച്വറികളാണ് നേട്ടമായത്. പിന്നീട് വന്നവര്‍ക്കൊന്നും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയും മികച്ച പ്രകടനത്തോടെയാണ് ഇന്നിങ്‌സ് ആരംഭിച്ചത്. ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും 59ാം റണ്‍സിലാണ് പിരിഞ്ഞത്. 27 ബോളില്‍ നിന്ന് 40 റണ്‍സെടുത്ത ധവാന്‍ ആദില്‍ റാഷിദിന് പിടികൊടുത്ത് മടങ്ങുകയായിരുന്നു.

പിന്നീട് ക്രീസിലെത്തിയ വിരാട് കോഹ്ലിയും രോഹിതും ചേര്‍ന്ന് ഇന്ത്യയെ മുന്നിലേക്ക് നയിച്ചു. 85 ബോളില്‍ നിന്ന് 75 റണ്‍സെടുത്ത് കോഹ്ലി മടങ്ങുമ്ബോള്‍ ഇന്ത്യ വിജയത്തിന്റെ പടിക്കലെത്തിയിരുന്നു.
നേരത്തെ ടി20 പരമ്ബര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്ബര സ്വന്തമാക്കാനായാല്‍ ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കു കയറാന്‍ ഇന്ത്യക്കു സാധിക്കും.

നിലവില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന ഇംഗ്ലണ്ടും തൊട്ടുതാഴെയുള്ള ഇന്ത്യയും തമ്മില്‍ നാലു പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്ബര തൂത്തുവാരാനായാല്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ഇന്ത്യക്കു ഒന്നാംറാങ്കിലെത്താം.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം . വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത് . ഇംഗ്ലണ്ട് ഉയര്‍ത്തിയ 269 റണ്‍സിന്റെ വിജയലക്ഷ്യം 40.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ട്ടത്തില്‍ ഇന്ത്യ മറികടന്നു . 82 പന്തില്‍ നിന്നുമാണ് തന്റെ പതിനെട്ടാം ഏകദിന സെഞ്ചുറി രോഹിത് ശര്‍മ നേടിയത് . 114 പന്തുകള്‍ നേരിട്ട രോഹിത് ശര്‍മ പുറത്താകാതെ 137 റണ്‍സ് നേടി . 15 ഫോറും നാല് സിക്സും രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്നും പിറന്നു .
വെടിക്കെട്ട് തുടക്കമാണ് ശിഖാര്‍ ധവാന്‍ ഇന്ത്യയ്ക്ക് നല്‍കിയത് . 27 പന്തില്‍ നിന്നും എട്ട് ഫോറുകള്‍ അടക്കം 40 റണ്‍സ് ധവാന്‍ നേടി . ക്യാപ്റ്റന്‍ വിരാട് കോഹ്ലി 82 പന്തില്‍ 75 റണ്‍സ് നേടി പുറത്തായി . ആദില്‍ റഷീദ് ,മൊയീന്‍ അലി എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി വിക്കറ്റ് വീഴ്ത്തിയത് .

ക്ലാസ് സെഞ്ചുറിയുമായി രോഹിത് ശര്‍മ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വിജയലക്ഷ്യമായ 269 റണ്‍സ് വെറും രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 129 റണ്‍സെടുത്ത രോഹിതിനൊപ്പം 75 റണ്‍സെടുത്ത വിരാട് കോഹ്‌ലിയും മികച്ച പ്രകടനം നടത്തി. നേരത്തെ ഇംഗ്ലണ്ടിന്റെ ആറുവിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ആതിഥേയരെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

നിലവിലെ ഇംഗ്ലീഷ് പിച്ചുകളുടെ സ്വഭാവം അനുസരിച്ച് തീരെ ചെറിയ സ്‌കോറായിരുന്നു ഇന്ത്യയ്ക്ക് മറികടക്കാന്‍ ഉണ്ടായിരുന്നത്. ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ചതോടെ മികച്ച തുടക്കവും ഇന്ത്യയ്ക്ക് ലഭിച്ചു. ശിഖര്‍ ധവാന്‍ 27 പന്തില്‍ 40 റണ്‍സെടുത്ത് അടിത്തറ പണിതു. പിന്നാലെയെത്തിയ വിരാട് രോഹിതിന് പിന്തുണ നല്കിയതോടെ ഇംഗ്ലീഷ് പ്രതീക്ഷകള്‍ അവസാനിച്ചു. ബൗളര്‍മാരോട് ഒരു ദയയും കാണിക്കാതിരുന്ന രോഹിത് തകര്‍പ്പന്‍ ഫോമിലായിരുന്നു. 54 പന്തില്‍ 50 പിന്നിട്ട രോഹിത് 82 പന്തിലാണ് മൂന്നക്കം കടന്നത്! വിരാടിനെ അദില്‍ റഷീദിന്റെ പന്തില്‍ ജോസ് ബട്‌ലര്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയെങ്കിലും ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച തുടക്കമാണ് നോട്ടിംഗ്ഹാമില്‍ ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപ്പണര്‍മാരായ ജേസണ്‍ റോയും ജോണി ബെയര്‍സ്‌റ്റോവും കത്തിക്കയറി. 10 ഓവര്‍ പിന്നിടുമ്പോള്‍ ഏഴിനടുത്തായിരുന്നു ഇംഗ്ലണ്ടിന്റെ റണ്‍റേറ്റ്. എന്നാല്‍ പിന്നീടാണ് കുല്‍ദീപിന്റെ വരവ്. 38 റണ്‍സ് വീതമെടുത്ത ഇരു ഓപ്പണര്‍മാരെയും കുല്‍ദീപ് വീഴ്ത്തി.

അതിനിടെ മൂന്നു റണ്‍സെടുത്ത ജോ റൂട്ടും കുല്‍ദീപ് യാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനെ (19) യുസ്‌വേന്ദ്ര ചാഹലും പുറത്താക്കിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. അര്‍ധസെഞ്ചുറി നേടിയ ജോസ് ബട്ട്‌ലറും ബെന്‍ സ്‌റ്റോക്‌സും ഇംഗ്ലണ്ട് ഇന്നിംഗ്‌സിനെ നയിക്കേണ്ട ചുമതല ഏറ്റെടുത്തു. ബട്ട്‌ലര്‍ സ്വതസിദ്ധമായ ശൈലിയില്‍ കളിച്ചപ്പോള്‍ സ്‌റ്റോക്‌സിന് വേഗം കുറവായിരുന്നു. 103 പന്തുകള്‍ നേരിട്ടാണ് സ്റ്റോക്‌സ് 50 റണ്‍സ് നേടിയത്. മൊയീന്‍ അലി (24), ആദില്‍ റഷീദ് (22) എന്നിവരാണ് മറ്റു ഇംഗ്ലീഷ് സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

SHARE