കായിക താരങ്ങളുടെ ജീവചരിത്രം നിനിമയാക്കി നേട്ടം കൊയ്യുന്ന ഒരു പുതിയ പ്രവണത ഇന്ത്യൻ സിനിമയിൽ കാണാൻ തുടങ്ങിയിട്ടു കാലം കുറച്ചായി. ക്രിക്കറ്റ് താരങ്ങളുടെയും ഫുട്ബോൾ താരങ്ങളുടെയും ഗുസ്തി താരങ്ങളുടെയും അത്ലറ്റുകളുടെയും എല്ലാം ജീവിത കഥ അടുത്തിടെ വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്. അവയെല്ലാം തന്നെ ബോക്സ് ഓഫീസിൽ വിജയം കുറിക്കുകയും ചെയ്തു. ഈ വിജയങ്ങൾ വീണ്ടും ബയോപിക് സിനിമയ്ക്കുള്ള പ്രചോദങ്ങൾ ആവുകയാണ്.

ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽകറിന്റെയും മഹേന്ദ്ര സിംഗ് ധോണിയുടെയും ജീവിതം നേരത്തെ സിനിമയായിരുന്നു. ഇനി ഇന്ത്യൻ ക്രിക്കറ്റിനെ അഗ്രസീവ്നെസിന്റെ പുതിയ മുഖം പകർന്ന, കൊൽക്കത്തയുടെ സ്വന്തം ദാദയുടെ. ജീവിതമാണ് സിനിമായകുന്നത്. ഏക്താ കപൂറിന്റെ ഉടമസ്ഥതയിൽ ഉള്ള ആൾട്ട് ബാലാജി പ്രൊഡക്ഷൻ ഹൗസ് ആയിരിക്കും സിനിമ നിർമിക്കുക.

അടുത്തിടെ പുറത്തിറങ്ങിയ ഗാഗുലിയുടെ എ സെഞ്ചുറി ഈസ് നോട്ട് ഇനഫ്‌ എന്ന ആത്മകഥയെ അടിസ്ഥാനമാക്കി ആയിരിക്കും സിനിമ നിർമിക്കുക. ബംഗാളിൽ നിന്നുള്ള സംവിധായകൻ ആയിരിക്കും ഈ ബോളിവുഡ് സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുക

SHARE