ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരേ കഴിഞ്ഞദിവസം അഫ്ഗാനിസ്താൻ നേടിയ വിജയം ആകസ്മികമായിരുന്നില്ല. വ്യാഴാഴ്ച ബംഗ്ലാദേശിനെ 136 റൺസിന് തോൽപ്പിച്ച് അഫ്ഗാനിസ്താൻ സൂപ്പർ ഫോറിലേക്ക് കുതിച്ചു. സ്കോർ: അഫ്ഗാനിസ്താൻ 50 ഒാവറിൽ ഏഴുവിക്കറ്റിന് 255, ബംഗ്ലാദേശ് 42.1 ഒാവറിൽ 119 റൺസിന് പുറത്ത്. ലോക ക്രിക്കറ്റിൽ വമ്പൻമാരോട് പിടിച്ചുനിൽക്കാനും അടിച്ചുകയറാനും തിരിച്ചടിക്കാനും അഫ്ഗാനിസ്താൻ പഠിച്ചുകഴിഞ്ഞു എന്ന് തെളിയിക്കുന്നതാണ് വ്യാഴാഴ്ചത്തെ കളി. ഹഷ്മത്തുള്ള ഷാഹിദി (58), ഗുൽബാദിൻ നയീബ് (42 നോട്ടൗട്ട്), റാഷിദ് ഖാൻ (57 നോട്ടൗട്ട്) എന്നിവരാണ് അഫ്ഗാനിസ്താനെ മികച്ച സ്കോറിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടപ്പെട്ടബംഗ്ലാദേശിന് ഒരു ഘട്ടത്തിലും ജയപ്രതീക്ഷ ഉണർത്താനായില്ല. 32 റൺസെടുത്ത ഷാകിബ്‌ അൽ ഹസനാണ്‌ ബംഗ്ലാ നിരയിൽ ടോപ്‌ സ്‌കോറർ. മഹമൂദുല്ല (27) മൊസദിക്‌ ഹൊ​സയിൻ (26) എന്നിവരാണ്‌ രണ്ടക്കം കടന്ന മറ്റു ബാറ്റ്‌സ്‌മാന്മാർ.

57 റൺസുമായി അഫ്ഗാനിസ്താനെ ആദ്യം ബാറ്റുകൊണ്ട് രക്ഷിച്ച റാഷിദ് ഖാൻ ഒമ്പത് ഒാവറിൽ 13 റൺസിന് രണ്ടുവിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും തിളങ്ങി. റാഷിദാണ് കളിയിലെ താരം. ശ്രീലങ്കയെയും ബംഗ്ലാദേശിനേയും തോൽപ്പിച്ച് അഫ്ഗാൻ ഗ്രൂപ്പ് ജേതാക്കളായി സൂപ്പർഫോറിലേക്ക് മുന്നേറി. ബംഗ്ലാദേശും അവസാന അവസാന നാലിലെത്തി.
26-ാം ഓവറിൽ നാലുവിക്കറ്റിന് 101 എന്ന നിലയിലായിരുന്ന അഫ്ഗാനിസ്താനെ മധ്യനിര ബാറ്റ്‌സ്മാൻമാർ ക്ഷമയോടെ ബാറ്റുവീശി 255 റൺസിലെത്തിച്ചു.
പിരിയാതെ നിന്ന എട്ടാം വിക്കറ്റിൽ ഗുൽബാദിൻ നയീബും റഷീദ് ഖാനും ചേർന്ന്‌ 95 റൺസാണ് അടിച്ചെടുത്തത്. അതും 9.1 ഓവറിൽ. ഈ കൂട്ടുകെട്ട് അഫ്ഗാനിസ്താനെ അപ്രതീക്ഷിത ടോട്ടലിലെത്തിച്ചു.

ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മൽസരത്തിൽ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് 136 റൺസ് ജയം. സ്കോർ: അഫ്ഗാനിസ്ഥാൻ– 50 ഓവറിൽ ഏഴിന് 255. ബംഗ്ലാദേശ്– 42.1 ഓവറിൽ 119ന് പുറത്ത്. ബാറ്റിങിലും ബോളിങിലും തിളങ്ങിയ റാഷിദ് ഖാനാണ് വിജയശിൽപി. 32 പന്തിൽ പുറത്താകാതെ 57 റൺസെടുത്ത റാഷിദ് പിന്നീട് 9 ഓവറിൽ‌ 13 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി.

160 റൺസെടുക്കുന്നതിനിടെ ഏഴു വിക്കറ്റ് നഷ്ടമായ അഫ്ഗാനു തുണയായത് എട്ടാം വിക്കറ്റിൽ ഗുൽബാദിൻ നായിബിനൊപ്പം (42*) റാഷിദ് ചേർത്ത 95 റൺസാണ്. ഹത്‌മത്തുള്ള ഷാഹിദിയും (58) തിളങ്ങി. ഗ്രൂപ്പ് ബിയിൽനിന്ന് ഇരു ടീമുകളും നേരത്തെ സൂപ്പർ ഫോറിനു യോഗ്യത നേടിയിരുന്നു. ബംഗ്ലദേശ് നിരയിൽ 32 റൺസെടുത്ത ഷാക്കിബ് അൽഹസനാണ് ടോപ് സ്കോറർ. ഷാക്കിബ് നാലു വിക്കറ്റും വീഴ്ത്തി.

SHARE