ഇന്ത്യൻ ക്രിക്കറ്റ് അടക്കി വാഴുന്നത് സ്വാർത്ഥന്മാരും പേടിത്തൊണ്ടൻമാരും ആണെന്നാണ് മാർക്ക് വോയുടെ ആരോപണത്തിന് ശേഷം ഇന്ത്യൻ ടർബനേട്ടർ എന്നറിയപ്പെടുന്ന ഹർഭജൻ സിങ് ഇതേ ആരോപണവുമായി എത്തിയിരിക്കുകയാണ്.

ഇന്ത്യ ഓസീസ് പര്യടനത്തിൽ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കില്ല എന്ന് തീരുമാനമെടുത്തതാണ് ഹർഭജൻ സിംഗിനെ ചൊടിപ്പിച്ചത്. ഓസീസ് ഈ മാതൃകയിൽ കളിച്ച മത്സരങ്ങളിൽ എല്ലാം നേടിയ മികച്ച വിജയത്തിൽ വിളറി പൂണ്ട ഇന്ത്യ തോൽവി ഭയന്നാണ് ഇത്തരം ഒരു തീരുമാനമെടുത്തത് എന്നാണ് ഭാജി പറയുന്നത്.

ഇന്ത്യക്ക് ഈ വെല്ലൂവിളി ഏറ്റെടുക്കാൻ ഉള്ള കഴിവുണ്ട് എന്നാൽ ബോർഡിന് ഇത് ഏറ്റെടുക്കാനുള്ള ധൈര്യം ഇല്ല എന്നും ഭാജി കൂട്ടിച്ചേർത്തു. BCCI യുടെ ഈ തീരുമാനം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അഭിമാനത്തിന് ഏറ്റ ക്ഷതമാണെന്നും ഭാജി പറഞ്ഞു.

SHARE