TAROUBA, TRINIDAD - SEPTEMBER 09: In this handout image provided by CPL T20, Trinbago Knight Riders with trophy after winning the Finals of the 2017 Hero Caribbean Premier League between Trinbago Knight Riders and St Kitts & Nevis Patriots at Brian Lara Cricket Academy on September 09, 2017 in Tarouba, Trinidad. (Photo by Randy Brooks - CPL T20 via Getty Images)

കൂറ്റനടിക്കരുടെ പറുദീസ ആയ വിൻഡീസ് മണ്ണിൽ ഗയാന ആമസോൺ വാരിയേഴ്സിനെ 8 വിക്കറ്റിന് തകർത്ത ട്രിൻബാബോ നൈറ്റ് റൈഡേഴ്സ് ആറാം എഡിഷൻ കരീബിയൻ പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടു. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ ഗയാനയെ മത്സരത്തിന്റെ എല്ലാ മേഖലകളിലും മറികടന്നാണ് നൈറ്റ് റൈഡേഴ്സിന്റെ കിരീട ധാരണം. അവരുടെ മൂന്നാം കരീബിയൻ പ്രീമിയർ ലീഗ് കിരീടമാണിത്. സ്കോർ : ഗയാന ആമസോൺ വാരിയേഴ്സ് – 147/9 (20 ഓവർ), ട്രിൻബാബോ നൈറ്റ് റൈഡേഴ്സ് – 150/2 (17.3 ഓവർ).

ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ നൈറ്റ് റൈഡേഴ്സ് എതിരാളികളെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 44 റൺസെടുത്ത ഓപ്പണർ ലൂക്ക് റോഞ്ചിക്കും, 24 റൺസ് നേടിയ ജേസൺ മൊഹമ്മദിനും പുറമേ മറ്റ് ഗയാന താരങ്ങൾക്കാർക്കും ബാറ്റിംഗിൽ മികവ് കാണിക്കാൻ കഴിയാതിരുന്നതോടെ നിശ്ചിത 20 ഓവറിൽ 147/9 എന്ന സ്കോർ നേടാനേ അവർക്ക് കഴിഞ്ഞുള്ളൂ. മറുവശത്ത് വിജയലക്ഷ്യം പിന്തുടർന്ന ട്രിൻബാബോ നൈറ്റ് റൈഡേഴ്സിന് വേണ്ടി ദിനേഷ് രാംദിനും, ബ്രെണ്ടൻ മക്കല്ലവും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്

.

39 റൺസെടുത്ത മക്കല്ലവും, 24 റൺസെടുത്ത ദിനേഷ് രാംദിനും ചേർന്ന് 52 റൺസിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയർത്തി ടീമിന് വിജയത്തിലേക്കുള്ള മികച്ച അടിത്തറ പാകി. പിന്നാലെ മൂന്നാമനായി ക്രീസിലെത്തിയ കോളിൻ മൺറോ, 39 പന്തിൽ 68 റൺസ് നേടിയതോടെ തങ്ങളുടെ മൂന്നാം കരീബിയൻ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് ട്രിൻബാബോ അനായാസം കുതിച്ചെത്തുകയായിരുന്നു. മൺ റോയാണ് കളിയിലെ കേമൻ.

SHARE