അഫ്ഗാനിസ്ഥാനെതിരായ ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിനിടെ താൽക്കാലിക ക്യാപ്റ്റൻ ധോണിക്ക് ഫീൽഡിങ് ക്രമീകരണവുമായി ബന്ധപ്പെട്ട് യുവതാരം കുൽദീപ് യാദവ് നൽകിയ ‘ഉപദേശവും’ അതിനു ധോണിയുടെ മറുപടിയു വൈറലാകുന്നു. ഫീൽഡിങ് മാറ്റി ക്രമീകരിക്കാനുള്ള കുൽദീപിന്റെ ആവശ്യത്തിന് ധോണി നൽകിയ മറുപടി സ്റ്റംപിലെ മൈക്ക് വഴിയാണ് പുറത്തായത്. ഇതോടെ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

മൽസരത്തിനിടെ ബോൾ ചെയ്യാനെത്തിയപ്പോഴാണ് ഫീൽഡിങ് ക്രമീകരണത്തിൽ ചില വ്യത്യാസങ്ങൾ വരുത്താൻ കുൽദീപ് ധോണിയോട് ആവശ്യപ്പെട്ടത്. ഇന്ത്യയ്ക്ക് ട്വന്റി20, ഏകദിന ലോകകപ്പുകൾ സമ്മാനിച്ച ക്യാപ്റ്റൻ കൂൾ ഇതു സമ്മതിച്ചില്ല. കുൽദീപിന്റെ പ്രവർത്തിയോടുള്ള തന്റെ അതൃപ്തി പിന്നാലെ അറിയിക്കുകയും ചെയ്തു. ധോണി നൽകിയ മറുപടി ഇങ്ങനെ:

‘താങ്കൾ ബോൾ ചെയ്യുന്നുണ്ടോ അതോ ഞാൻ ബോളറെത്തന്നെ മാറ്റണോ?’

 

 

ധോണിയുടെ മറുപടി കുൽദീപിന് ഇഷ്ടമായില്ലെന്ന് താരത്തിന്റെ മുഖഭാവത്തിൽ പ്രകടമായിരുന്നു. അനിഷ്ടത്തോടെ കുൽദീപ് തന്റെ സ്പെൽ പൂർത്തിയാക്കുകയും ചെയ്തു. എന്തായാലും സംഭവത്തിന്റെ വിഡിയോ പുറത്തായതോടെ ഇന്ത്യ–അഫ്ഗാൻ മൽസരത്തിൽ ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെട്ട വിഡിയോയായും ഇതു മാറി.

എന്നാൽ ധോണിയുടെ ഈ നടപടി ആരാധകർക്ക് അത്ര സുഖിച്ചിട്ടില്ല സോഷ്യൽ മീഡിയായിൽ ധോണിക്ക് എതിരെ വിമർശനങ്ങൾ പെരുകയുകയന് അതിൽ ഒന്ന് ഇതാ…

അഖിൽ രാജ് എന്നയാളുടെ കമെന്റ് ഇങ്ങനെ..

ഏകാധിപത്യം കാട്ടാൻ ഇത് ഹിറ്റ്ലറുടെ കോൺസൻട്രേഷൻ ക്യാമ്പ് അല്ല മഹി.
മറ്റുള്ളവരുടെ അഭിപ്രായങ്ങൾ വില കുറച്ച് കാണാതെ അതിനെ ബഹുമാനിക്കാനും കൂടി പഠിക്ക്.. അല്ലെങ്കിൽ ഇന്ത്യൻ ഫാൻസ്‌ തന്നെ കാർക്കിച്ചു തുപ്പും. ??

ഫാൻസിനു ചിലപ്പോ ഇതൊക്കെ ന്യായീകരിക്കാൻ കഴിയുമായിരിക്കും. പക്ഷെ തലയിൽ ആൾതാമസം ഉള്ള ബാക്കി ആളുകൾക്ക് അങ്ങനെയല്ല. ?

ഫാഹി ഫാഹിസ് എന്നയാളുടെ കമെന്റ് ഇങ്ങനെ..

ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ചവിട്ടി പുറത്ത് ആകിയിട്ട് വീണ്ടും ഒരു അവസരം കിട്ടിയത് ഒന്ന് അഹങ്കാരിച്ചത് അല്ലെ. അതിന് ഇങ്ങനെ പറയണോ ?

അതിന് മറുപടിയുമായി ധോണി ആരാധകരും രംഗത്തു വന്നു കഴിഞ്ഞു….

ഡെനി ഉമ്മച്ഛന്റെ കമെന്റ് ഇങ്ങനെ

നിങ്ങൾക്ക് ധോനിയെ അറിയില്ല!! ഇതാണ് അയാളുടെ രീതി. ബൗളറുടെ ആവശ്യങ്ങൾ 100% നടപ്പിലാക്കാൻ ആണെങ്കിൽ ക്യാപ്റ്റന്റെ ആവശ്യം ഉണ്ടോ..?? തനിക്ക് ശരി എന്ന് തോന്നുന്നത് തന്നെയാവും 300 പരം മാച്ചുകളുടെ എക്സ്പീരിയൻസ് ഉളള ഒരാൾ തിരഞ്ഞെടുക്കുക..!

കുൽദീപ് പങ്കുവച്ച സമാന അനുഭവം ഇതിനൊപ്പം ചേർത്ത് വായിക്കാവുന്നതാണ്..!

” ഫീൽഡിൽ ഭായി വരുത്തിയ മാറ്റത്തെ ചോദ്യം ചെയ്തപ്പോൾ – നിനക്ക് ഭ്രാന്താണോ? 300 ഏകദിനം കളിച്ചിട്ടുണ്ട് ഞാൻ – എന്നാണ് മറുപടി പറഞ്ഞത്.. അടുത്ത പന്തിൽ എനിക്ക് വിക്കറ്റും ലഭിച്ചു.. ”

സ്റ്റമ്പിന് പിന്നിൽ ധോനിക്ക് പ്രത്യേക ശൈലി ആണ്.. കുറേ കാലങ്ങൾ ക്ക് മൂന്നേ തന്നെ ശ്രീശാന്തിനോട് ” അവിടെ നിന്റെ ഗേൾഫ്രണ്ട് ഇല്ലാ കുറച്ച് മാറി നിൽക്ക് ” എന്ന് പറഞ്ഞത് നമ്മൾ കേട്ട് ചിരിച്ച് കളഞ്ഞാതാണ്.. അത് പോലെയേ ഉള്ളൂ ഇതും ?

SHARE