കളി ഇതല്ല എന്നു ഇന്ത്യയ്ക്കു തോന്നി; അത്രയ്ക്കു വേണ്ട എന്ന് ഹോങ്കോങ് പറഞ്ഞു. ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ വിറപ്പിച്ച് ഹോങ്കോങ് കീഴടങ്ങി. സ്കോർ: ഇന്ത്യ– 50 ഓവറിൽ ഏഴിന് 285. ഹോങ്കോങ്–50 ഓവറിൽ എട്ടിന് 259.

ശിഖർ ധവാന്റെ (127) സെഞ്ചുറിക്കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. എന്നാൽ ശക്തമായി തിരിച്ചടിച്ച ഹോങ്കോങ് അട്ടിമറിയുടെ അടുത്തെത്തി. ഓപ്പണിങ് വിക്കറ്റിൽ 174 റൺസെടുത്ത നിസാകത് ഖാനും (92) അൻഷുമാൻ റൗത്തുമാണ് (73) ഇന്ത്യയെ വിറപ്പിച്ചത്. എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ ഹോങ്കോങ് കിതച്ചു. മറ്റൊരു കൂട്ടുകെട്ടിന് അനുവദിക്കാതെ ഇന്ത്യൻ ബോളർമാർ വിക്കറ്റുകൾ വീഴ്ത്തിയതോടെ വിജയത്തിന് ആവശ്യം വേണ്ട റൺറേറ്റും കൂടി. കിൻജിത് ഷാ (17), എഹ്സാൻ ഖാൻ (22) എന്നിവർ മാത്രമാണ് പിന്നീട് ഭേദപ്പെട്ട് കളിച്ചത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ടെങ്കിലും ബാറ്റിങിനിറങ്ങിയപ്പോൾ ഇന്ത്യ മുന്നൂറിനപ്പുറമുള്ള ഒരു സ്കോർ സ്വപ്നം കണ്ടിരിക്കണം. എന്നാൽ സ്കോറിങ് അത്ര അനായാസമായിരുന്നില്ല പിച്ചിൽ. 7.4 ഓവറിൽ ധവാനൊപ്പം 45 റൺസ് ചേർത്ത് ക്യാപ്റ്റൻ രോഹിത് ശർമ (23) മടങ്ങി. യോ–യോ ടെസ്റ്റിൽ ഫിറ്റ്നസ് തെളിയിച്ച് ടീമിലേക്കു മടങ്ങിയെത്തിയ റായുഡു (60)അവസരം കള‍‍ഞ്ഞില്ല. 70 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും അടങ്ങുന്നതാണ് റായുഡുവിന്റെ ഇന്നിങ്സ്.രണ്ടാം വിക്കറ്റിൽ ധവാനും റായുഡുവും ചേർന്നു നേടിയ 116 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിനു അടിത്തറയായത്.

എന്നാല്‍ ഈ കൂട്ടുകെട്ടിന്റെ ബലത്തില്‍ ഇന്ത്യ കൂറ്റൻ സ്കോറിലെത്തും എന്നു കരുതിയിരിക്കെ റായുഡു എഹ്സാൻ നവാസിന്റെ ബൗൺസർ വിക്കറ്റ് കീപ്പർക്കു തൊട്ടു കൊടുത്ത് മടങ്ങി. ഹോങ്കോങ് സ്ലോ ബോളർമാരുടെ അച്ചടക്കമുള്ള ബോളിങിൽ ഇന്ത്യയുടെ സ്കോറിങും അതോടെ സ്ലോ ആയി. കാർത്തികും (33) ധവാനും മറ്റൊരു സെഞ്ചുറി കൂട്ടുകെട്ടിന് വട്ടം കൂട്ടിയെങ്കിലും തുടരെ മൂന്നു വിക്കറ്റുകൾ വീഴ്ത്തി ഹോങ്കോങ് ബോളർമാർ ബ്രേക്കിട്ടു. 120 പന്തിലാണ് ധവാൻ 127 റൺസെടുത്തത്– 15 ഫോറും രണ്ടു സിക്സും. ധവാന്റെ 14–ാം ഏകദിന സെഞ്ചുറിയാണിത്.

ധോണിയും ഷാർദൂലും പൂജ്യത്തിനും ഭുവനേശ്വർ ഒൻപതു റൺസിനും പുറത്തായി. കേദാർ ജാദവ് 27 പന്തിൽ 28 റൺസടിച്ചു. അവസാന പത്ത് ഓവറിൽ 48 റൺ‍സ് മാത്രമാണ് ഹോങ്കോങ് ബോളർമാർ വഴങ്ങിയത്. ഇന്നിങ്സിലെ ആകെ എക്സ്ട്രാസ് അഞ്ചു റൺസ് മാത്രം.
ഏഷ്യാകപ്പില്‍ ലോക ക്രിക്കറ്റിലെ വമ്പന്‍മാരെ ഞെട്ടിച്ച് കീഴടങ്ങി ഹോങ് കോങ്. ഇന്ത്യ മുന്നോട്ടുവെച്ച 286 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ഹോങ് കോങ് 259 ന് ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. അരങ്ങേറ്റക്കാരനായ ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ 26 റണ്ണിനായിരുന്നു ഇന്ത്യയുടെ ജയം.
ഒരു വേള അട്ടിമറി പ്രതീക്ഷ നല്‍കിയ ഹോങ് കോങിന്റെ ഓപ്പണിങ് കൂട്ടുക്കെട്ട് 174 ല്‍ തകര്‍ന്നതോടെയാണ് ഇന്ത്യക്ക് ശ്വാസം തിരികെ കിട്ടിയത്. ഹോങ് കോങ് സ്‌കോര്‍ 174 ല്‍ നില്‍ക്കെ 73 റണ്‍ നേടിയ ഓപ്പണര്‍ അന്‍ഷുമാന്‍ റാത്തിനെ ശര്‍മ്മയുടെ കൈയിലെത്തിച്ച് കുല്‍ദീപ് യാദവാണ് മടക്കിയത്. ഒരു റണ്‍ കൂട്ടിചേര്‍ക്കുമ്പോഴേക്കും മറ്റൊരു ഓപ്പണറായ നിസാകത് ഖാനും വീണു. 92 റണ്ണെടുത്ത നിസാകത് ഖാനെ അന്താരാഷ്ട്ര കരിയറിലെ ആദ്യ വിക്കറ്റ് നേട്ടം സ്വന്തമാക്കി ഖലീല്‍ അഹമ്മദാണ് വീഴ്ത്തിയത്. പിന്നീടു വന്ന ഹോങ് കോങ് ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും കാര്യമായ ചെറുത്തിനില്പിനായില്ല. റണ്ണുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനൊപ്പം വിക്കറ്റും വീണുക്കൊണ്ടിരുന്നു. ഖലീല്‍ അഹമ്മദിനെ കൂടാതെ ചഹല്‍ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റുകള്‍ നേടി.

ആദ്യ മത്സരത്തില്‍ പാകിസ്താനോടും പരാജയപ്പെട്ട ഹോങ് കോങ് ഇതോടെ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായി. ഇന്ത്യ രണ്ടാം മത്സരത്തില്‍ ബുധാഴ്ച പാകിസ്താനുമായി ഏറ്റുമുട്ടും.
നേരത്തെ ധവാന്റെ സെഞ്ചുറി മികവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സടിക്കുകയായിരുന്നു. അവസാന പത്ത് ഓവറില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഹോങ് കോങ് ബൗളര്‍മാര്‍ ഇന്ത്യയെ പിടിച്ചുകെട്ടി. ആ പത്ത് ഓവറിനിടയില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ഇന്ത്യ ആകെ നേടിയത് 45 റണ്‍സാണ്.
120 പന്തില്‍ 15 ഫോറും രണ്ട് സിക്‌സുമടക്കം 127 റണ്‍സ് നേടി ധവാന്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 40.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സായിരുന്നു. ആ ഘട്ടത്തില്‍ ദുര്‍ബ്ബലരായ ഹോങ് കോങ്ങിനെതിരെ ഇന്ത്യ 300 റണ്‍സ് കടക്കുമെന്ന് ഏറെക്കുറെ ഉറപ്പിച്ചതാണ്. എന്നാല്‍ അവസാന ഓവറുകളില്‍ ഹോങ് കോങ് ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ പിടിച്ചുകെട്ടി.
മൂന്ന് പന്ത് നേരിട്ട ധോനി അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായി. തൊട്ടുപിന്നാലെ 33 റണ്‍സുമായി ദിനേശ് കാര്‍ത്തിക്കും പുറത്തായി. ഒമ്പത് റണ്‍സായിരുന്നു ഭുവനേശ്വര്‍ കുമാറിന്റെ സമ്പാദ്യം. ശ്രദ്ധുല്‍ ഠാക്കൂറിനെ അയ്ജാസ് ഖാന് പൂജ്യത്തിന് പുറത്താക്കി. 28 റണ്‍സുമായി കേദര്‍ ജാദവും റണ്ണൊന്നുമെടുക്കാതെ കുല്‍ദീപ് യാദവും പുറത്താകാതെ നിന്നു. ഹോങ് കോങ്ങിനായി കിന്‍ചിത് ശര്‍മ്മ മൂന്നും എഹ്‌സാന്‍ ഖാന്‍ രണ്ടും വിക്കറ്റെടുത്തു.
105 പന്തില്‍ 13 ഫോറിന്റെ അകമ്പടിയോടെയാണ് ധവാന്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ധവാന്റെ കരിയറിലെ 14-ാം ഏകദിന സെഞ്ചുറിയാണിത്. അന്താരാഷ്ട്ര കരിയറിലെ 21-ാം സെഞ്ചുറിയും.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനറങ്ങിയ ഇന്ത്യക്ക് 45 റണ്‍സില്‍ ആദ്യ വിക്കറ്റ് പോയി. 23 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ എഹ്സാന്‍ ഖാന്‍ പുറത്താക്കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ അമ്പാട്ടി റായിഡു, ശിഖര്‍ ധവാന് മികച്ച പങ്കാളിയായി. ഇരുവരും രണ്ടാം വിക്കറ്റില്‍ 116 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 70 പന്തില്‍ മൂന്ന് ഫോറിന്റേയും രണ്ട് സിക്സിന്റേയും അകമ്പടിയോടെ 60 റണ്‍സെടുത്ത റായിഡുവിനെ എഹ്സാന്‍ നവാസ് പുറത്താക്കി.

SHARE