ഇനി ചെറിയ കാര്യങ്ങൾ ഇല്ല വലിയ കളികൾ മാത്രം, അതേ ഏഷ്യ കപ്പിലെ ചെറിയ കളികൾ കഴിഞ്ഞു പോയി, ഇനി സൂപ്പർ പോരാട്ടങ്ങൾ മാത്രം. തന്ത്രങ്ങൾ മാറ്റിപ്പിടിച്ച് സൂപ്പർ ഫോറിലെ ആദ്യ മൽസരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഹോങ്കോങ്ങിനെതിരെ വിറച്ചെങ്കിലും ചിരവൈരികളായ പാക്കിസ്ഥാനെ എട്ടു വിക്കറ്റിനു തറ പറ്റിച്ചതിന്റെ ആവേശത്തിലിറങ്ങുന്ന ഇന്ത്യയ്ക്ക് ബംഗ്ലാദേശാണ് എതിരാളികൾ.

പാക്കിസ്ഥാൻ– അഫ്ഗാനിസ്ഥാൻ മൽസരവും ഇന്നു നടക്കും. പാക്കിസ്താനെതിരെ ബോൾ ചെയ്യുന്നതിനിടെ പരുക്കേറ്റ ഹാർദിക് പാണ്ഡ്യയ്ക്ക് പകരം ഇന്ത്യ ഇന്ന് മനീഷ് പാണ്ഡെയ്ക്ക് അവസരം നൽകിയേക്കും. ടൂർണമെന്റിലെ ഇനിയുള്ള മൽസരങ്ങളിലും ഹാർദികിനു കളിക്കാനാകില്ല. ഹാർദികിനു പകരം മൂന്നാം പേസർക്കാണ് ഇന്ത്യ അവസരം നൽകുന്നതെങ്കിൽ ഖലീൽ അഹമ്മദാകും ടീമിൽ

SHARE