ഏഷ്യാ കപ്പ് ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ, ഫീൽഡിങ്ങിൽ ഇന്ത്യൻ റെക്കോർഡിനൊപ്പം. സൂപ്പർ ഫോർ റൗണ്ടിലെ ആദ്യ മൽസരത്തിൽ ബംഗ്ലദേശിനെതിരെ നാലു ക്യാച്ചുകൾ സ്വന്തമാക്കിയ ധവാൻ, ഒരു ഏകദിന ഇന്നിങ്സിൽ നാലു ക്യാച്ചുകളെന്ന ഇന്ത്യൻ റെക്കോർഡിന് ഒപ്പമെത്തി.

നാസ്മുൽ ഹുസൈൻ, ഷാക്കിബ് അൽ ഹസ്സൻ, മെഹ്ദി ഹസ്സൻ, മുസ്താഫിസുർ റഹ്മാൻ എന്നിവരെ പുറത്താക്കാനാണ് ധവാൻ ക്യാച്ചെടുത്തത്. ഇതിൽ മൂന്നു ക്യാച്ചുകളും ജസ്പ്രീത് ബുമ്രയുടെ പന്തുകളിലായിരുന്നു. മൽസരത്തിലാകെ ബുമ്ര നേടിയതും ഈ മൂന്നു വിക്കറ്റുകൾ മാത്രം. ഷാക്കിബ് അൽ ഹസ്സനെ പുറത്താക്കാൻ സ്ക്വയർ ലെഗ്ഗിൽ ക്യാച്ചെടുത്തത് മാത്രം രവീന്ദ്ര ജഡേജയുടെ പന്തിലായിരുന്നു.

ഒരു ഇന്നിങ്സിൽ നാലു ക്യാച്ചെടുക്കുന്ന ഏഴാമത്തെ താരമാണ് ധവാൻ. സുനിൽ ഗാവസ്കർ (പാക്കിസ്ഥാനെതിരെ ഷാർജയിൽ, 1985), മുഹമ്മദ് അസ്ഹറുദ്ദീൻ (പാക്കിസ്ഥാനെതിരെ ടൊറന്റോയിൽ, 1997), സച്ചിൻ തെൻഡുൽക്കർ (പാക്കിസ്ഥാനെതിരെ ധാക്കയിൽ, 1998), രാഹുൽ ദ്രാവിഡ് (വെസ്റ്റ് ഇന്‍ഡീസിനെതിരെ ടോറന്റോയിൽ, 1999), മുഹമ്മദ് കൈഫ് (ശ്രീലങ്കയ്ക്കെതിരെ ജൊഹാനാസ്ബർഗിൽ, 2003), വി.വി.എസ് . ലക്ഷ്മൺ (സിംബാബ്‌വെയ്ക്കെതിരെ പെർത്തിൽ, 2004) എന്നിവരാണ് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ഹോങ്കോങ്ങിനെതിരെ പരുങ്ങിയ തുടക്കമായിരുന്നു എങ്കിലും പാക്കിസ്ഥാനേയും ബംഗ്ലാദേശിനേയും തകര്‍ത്തുവിട്ട ഇന്ത്യ ഏഷ്യാ കപ്പിലെ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. ബൗളര്‍മാര്‍ മികവ് പുലര്‍ത്തുമ്പോള്‍ ബാറ്റ്‌സ്മാന്‍മാരും ഉത്തരവാദിത്വത്തോടെ പെരുമാറുന്നു. ബൗളര്‍മാരുടെ പ്രയത്‌നം പാഴായി പോകുന്നില്ല എന്ന് ഇന്ത്യന്‍ ഫീല്‍ഡര്‍മാരും ഉറപ്പു വരുത്തുന്നു.

ഇംഗ്ലണ്ടില്‍ ബാറ്റ്‌സ്മാനായും ഫീല്‍ഡറായും അത്ര നല്ല സമയമായിരുന്നില്ല ശിഖര്‍ ധവാന്. എന്നാല്‍ ഏഷ്യാ കപ്പിലേക്കെത്തിയപ്പോള്‍ ധവാന്റെ കളിയാകെ മാറി. റണ്‍സ് കണ്ടെത്തുന്നതിനൊപ്പം ബംഗ്ലാദേശിനെതിരെ തന്റെ കൈകള്‍ സുരക്ഷിതമാണെന്ന് ഗ്രൗണ്ടില്‍ തെളിയിക്കുകയുമായിരുന്നു ധവാന്‍.

ബംഗ്ലാദേശിനെതിരെ നാല് ക്യാച്ചുകളാണ് ധവാന്‍ എടുത്തത്. അതോടെ ഇത്രയും ക്യാച്ചുകള്‍ കൈകളിലാക്കി റെക്കോര്‍ഡ് തീര്‍ത്ത് സച്ചിനും ദ്രാവിഡിനും ഒപ്പം എത്തിയിരിക്കുകയാണ് ധവാനും. സുനില്‍ ഗാവസ്‌കര്‍, മുഹമ്മദ് അസ്ഹറുദിന്‍, സച്ചിന്‍, ദ്രാവിഡ്, കൈഫ്, ലക്ഷ്മണ്‍ എന്നീ ഇന്ത്യക്കാരുടെ ലിസ്റ്റിലേക്കാണ് ധവാനും എത്തിയിരിക്കുന്നത്.

ബംഗ്ലാദേശ് താരങ്ങളായ നസ്മുല്‍ ഹൊസെയ്ന്‍, ഷക്കീബ് അല്‍ ഹസന്‍, മെഹ്ദി ഹസന്‍, മുസ്താഫിസുര്‍ എന്നിവരാണ് ധവാന്റെ കൈകളില്‍ സുരക്ഷിതരായത്. ബംഗ്ലാദേശിനെ 173 റണ്‍സിന് ഒതുക്കിയ ഇന്ത്യ, മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.

വാർത്തകളിൽ ധവാൻ,

SHARE