വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ധോണിയ്ക്ക് പകരം യുവതാരം ഋഷഭ് പന്തിന് അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരം അജിത് അഗര്‍ക്കര്‍. ടെസ്റ്റ് മത്സരത്തില്‍ പന്ത് കാഴ്ചവെച്ച തകര്‍പ്പന്‍ പ്രകടനമാണ് അഗര്‍ക്കറെ സ്വാധീനിച്ചത്

.

‘ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ടീമില്‍ പന്തിന് സ്ഥാനമില്ല എന്നത് എന്നെ അത്ഭുതപെടുത്തുന്നു . വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ പന്തിന് അവസരം നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു .ഒരു യുവതാരത്തിന് അവസരം നല്‍കാന്‍ ധോണിയ്ക്ക് വിശ്രമം അനുവദിക്കുന്നതില്‍ തെറ്റൊന്നുമില്ല ‘ ക്രിക്ക് ഇന്‍ഫോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അഗര്‍ക്കര്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ പ്രകടനമാണ് പന്ത് കാഴ്ചവെച്ചത് . 84 പന്തില്‍ 92 റണ്‍സാണ് പന്ത് അതിവേഗം സ്വന്തമാക്കിയത്.

 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ച്വറിയും പന്ത് നേടിയിരുന്നു. എന്നാല്‍ ഏഷ്യ കപ്പില്‍ നിന്നും പന്തിനെ ഒഴിവാക്കിയത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു . ഏഷ്യ കപ്പിലാകട്ടെ എം എസ് ധോണിയ്ക്ക് ഫോം കണ്ടെത്താനും സാധിച്ചില്ല. ഇതോടെയാണ് പന്തിനായി മുറവിളികള്‍ വീണ്ടും ഉയരുന്നത്.

അതെ,സമയം നേരത്തെ പന്തിന്റെ വിക്കറ്റ് കീപ്പിംഗ് രീതികളെ വിമര്‍ശിച്ച് നയന്‍ മോംഗിയ അടക്കമുളള താരങ്ങള്‍ രംഗത്ത് വന്നിരുന്നു. പന്തിന്റെ വിക്കറ്റ് കീപ്പിംഗിലെ പോരായ്മകളാണ് പന്തിനെതിരെ രംഗത്ത് വരാന്‍ ഇവരെ പ്രേരിപ്പിച്ചത്.

SHARE