ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ ഘട്ട താര ലേലങ്ങൾ കഴിഞ്ഞപ്പോൾ എല്ലാവരും കോഴ വിവാദത്തിൽ പെട്ട് പുറത്തായ ശേഷം IPL ലേക്ക് തിരിച്ചെത്തിയ മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിന്റെ ഘടനയെ പുച്ഛിച്ചു തള്ളിയിരുന്നു. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപ്പോരാട്ടത്തിലേക്കെത്തിയപ്പോൾ ചിത്രം മാറി മറിഞ്ഞിരിക്കുന്നു. ഓൾഡേജ് ഹോം എന്നു വിളിക്കപ്പെട്ട ചെന്നൈ സൂപ്പർ കിങ്‌സ് വയസന്മാർ എന്നു വിളിക്കപ്പെട്ട സീനിയർ താരങ്ങളുടെ മികവിൽ തന്നെ ഫൈനലിൽ എത്തിയിരിക്കുകയാണ്.

ചെറുപ്പക്കാരുടെ ടീമുകളെ എല്ലാം മറികടന്നു ഫൈനലിലേക്കു മാർച്ചു ചെയ്ത ചെന്നൈ സൂപ്പർ കിങ്സിന് ഇനി ചാമ്പ്യന്മാരുടെ കപ്പിൽ മുത്തമിടാൻ ഇനി കേവലം ഒരു ജയം കൂടി മാത്രം മതി. വയസന്മാരുടെ IPL പടക്കളത്തിൽ മികച്ച പ്രകടനം നടത്തിയ വയസ്സന്മാർ ഇവരാണ്.


1. അമ്പാട്ടി റായിഡു
കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസ് നിരയിൽ അഭിവാജ്യ ഘടകമായിരുന്നു ഈ ആന്ധ്രാ സ്വദേശി. ഒരിക്കൽ സച്ചിന്റെ പിൻഗാമി ആകുമെന്ന് വരെ വാഴ്ത്തപ്പെട്ട താരമാണ് അമ്പാട്ടി റായിഡു. ഒരിക്കൽ കാസ്ട്രോ ക്രിക്കറ്റർ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു അമ്പാട്ടി. എന്നാൽ സീനിയർ ക്രിക്കറ്റിൽ എങ്ങുമെത്താതെ പോകാനായിരുന്നു താരത്തിന്റെ വിധി. മുംബൈയിൽ നിന്ന് സാക് ചെയ്യപ്പെട്ട നായിഡുവിന്റെ IPL കരിയർ തീർന്നു എന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാൽ ചെന്നൈ സൂപ്പർ കിങ്സിൽ എത്തിയ റായിഡു അപാര ഫോമിൽ ആണ്. ഇക്കുറി ചെന്നൈ സൂപ്പർ കിങ്സിന്റെ മുന്നേത്തിന്റെ പിന്നിൽ പ്രവർത്തിച്ച എൻജിൻ റായിഡു ആണ്.
153 സ്ട്രൈക്ക് റേറ്റിൽ 15 മത്സരണങ്ങളിൽ 586 റണ്ണടിച്ചു കൂട്ടിയിരിക്കികയാണ് റായിഡു. ഓറഞ്ച് ക്യാപ്പിനുള്ള പോരാട്ടത്തിൽ നാലമാതുണ്ട് ഈ താരം. ഇക്കുറി പിറന്ന നാലു ശതകങ്ങളിൽ ഒന്നു റായിഡുവിനാണ്.


2. മഹേന്ദ്ര സിംഗ് ധോണി.
കഴിഞ്ഞ കുറേക്കാലങ്ങളായി ഫോമിൽ അല്ല ഇന്ത്യൻ ക്യാപ്റ്റൻ ധോണി. വിക്കറ്റിന് പിന്നിലും മുന്നിലും യുവതാരങ്ങൾ ധോണിയെക്കാൾ മികച്ച പ്രകടങ്ങൾ നടത്തുമ്പോൾ ധോണി വിരമിക്കണം എന്നു വരെ വിമർശകർ ആവിശ്യമുന്നയിച്ചിരുന്നു. വിക്കറ്റിന് പിന്നിൽ ധോണി അധികം പിഴവ് വരുത്തിയിരുന്നില്ല എന്നാൽ മുന്നിൽ കഴിഞ്ഞ കുറേ കാലങ്ങളായി ധോണി അമ്പേ പരാജയമായിരുന്നു. ഈ സീസണിൽ IPL ൽ ധോണി അമ്പേ പരാജയമാകുമെന്നു കരുതിയവർ ആണ് ഏറെയും. എന്നാൽ ഈ സീസണിൽ ധോണി വൻ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ആണ് ധോണി ഇപ്പോൾ പുറത്തെടുക്കുന്നത്. 150.66 സ്‌ട്രൈക്ക്‌ റേറ്റിൽ 455 റൺസ് നേടിയ താരത്തിന്റെ ഉയർന്ന സ്‌കോർ 79* ആണ്.


3. ഷൈൻ വാട്സൺ
രാജസ്ഥാൻ റോയലൂടെ വരവറിയിച്ച വാട്സൺ ആയിരുന്നു 10 വർഷങ്ങൾക്കു മുൻപ് നടന്ന IPL ന്റെ ആദ്യ എഡിഷനിലെ താരം. എന്നാൽ 10 വർഷങ്ങൾക്കിപ്പുറം ഈ ഓസീസ് നനഞ്ഞ പടക്കമാകുമെന്നു കരുത്തിയവർ ഏറെയാണ്. ഈ 36കാരൻ കേവലം ഒരു മൽസർത്തിൽ മാത്രമാണ് പുറത്തിരുന്നത്. 14 മത്സരങ്ങളിൽ നിന്നായി 145.3 ശരാശരിയിൽ 438 റൺസ് അടിച്ചു കൂട്ടിയ വാട്സന്റെ അകൗണ്ടിൽ ചില നിർണായക വിക്കറ്റുകളും കൂടി ഉണ്ട്.


4. ഫാഫ് ഡ്യൂപ്ലെസിസ്
പവർ ഫുൾ ഷോട്ടുകൾക്കു പേരുകേട്ട താരമാണ് ദക്ഷിണാഫ്രിക്കൻ താരമായ ഫാഫ്. എന്നാൽ കഴിഞ്ഞ സീസണിൽ റൈസിങ് പൂനൈയുടെ താരമായ ഫാഫ് അല്പം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. എന്നാൽ ഇക്കുറി സൂപ്പർ കിങ്സിൽ കേവലം അഞ്ചു മസൽരങ്ങളിൽ മാത്രമാണ് താരത്തിന് കളിക്കാൻ കഴിഞ്ഞത്. ഇത്രയും മസരങ്ങളിൽ നിന്നു 128.81 സ്‌ട്രൈക്ക് റേറ്റിൽ 152 റണ് മാത്രം നേടിയ ഫാഫ് ചെന്നൈയെ ഫൈനലിലേക്കു എത്തിച്ച മാരക ഇന്നിങ്സിലൂടെ ആണ് ഫാഫ് ഇത്തവണ താരമായത്. ബോളർമരുടെ പറുദീസായായ ഹൈദരാബാദിൽ നിന്നും തോൽവി ഏറ്റുവാങ്ങാതെ ചെന്നൈയെ രക്ഷിച്ചത് ഫാഫിന്റെ കിടിലൻ ഇന്നിങ്സ് ആണ്.


5 . ഡി. ജെ. ബ്രാവോ
IPL ൽ പ്രതീക്ഷയുടെ ഭാരവുമായി എത്തിയ ‘വയസ്സൻ’ വിൻഡീസ് താരമായ ഡി.ജെ. ബ്രാവോ ആണ് ഡെത് ഓവർ മാസ്മരികതയുമായി സ്ലോ ബോളുകളിൽ ഇന്ദ്രജാലം കാണിക്കുന്ന ബ്രാവോ ഇക്കുറിയും അതു തുടരുകയാണ്. 34 കാരനായ താരം 9.58 എകോണമിയിൽ 13 വിക്കറ്റുകൾ നേടി കൂടാതെ നിർണായകമായ 141 റൺസും സ്വന്തം പേരിലാക്കി.

SHARE