ഇംഗ്ലീഷ് പര്യടനത്തിന്റെ കാര്യത്തിൽ മുൻ ഇന്ത്യൻ നായകൻ ഗൗതം ഗംഭീറിന്റെ പ്രവചനം ഇന്ത്യൻ ടീമിന്ന് എതിരെ ആണ് ഇംഗ്ലീഷ് പര്യടനത്തിൽ ഇന്ത്യ തോക്കും എന്നാണ് ഗംഭീർ പ്രവചിച്ചത്….
ഉജ്ജ്വല ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അഗ്നിപരീക്ഷയാണ് വരാവിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര. അഞ്ചു ടെസ്റ്റുകളിലാണ് ഇരുടീമും ശക്തി പരീക്ഷിക്കുന്നത്. നേരത്തേ നടന്ന ട്വന്റി20 പരമ്പര ടീം ഇന്ത്യ കൈക്കലാക്കിയപ്പോള്‍ ഏകദിനത്തില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചിരുന്നു. അതുകൊണ്ടു തന്നെ ടെസ്റ്റ് പരമ്പരയില്‍ ആര്‍ക്കാണ് മുന്‍തൂക്കമെന്നു പ്രവചിക്കുക അസാധ്യമാണ്.
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയെക്കുറിച്ച് പ്രവചിച്ചിരിക്കുകയാണ് മുന്‍ താരങ്ങളായ ഗൗതം ഗംഭീറും സഹീര്‍ ഖാനും. 2011ല്‍ ഇന്ത്യ നടത്തിയ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇരുവരും കളിച്ചിരുന്നു.
ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കുമെന്നാണ് ഗംഭീറിന്റെ പ്രവചനം. ഇംഗ്ലണ്ടിന് തീര്‍ച്ചയായും മുന്‍തൂക്കമുണ്ട്. കാരണം അവരുടെ ടീമില്‍ ജെയിംസ് ആന്‍ഡേഴ്സനും സ്റ്റുവര്‍ട്ട് ബ്രോഡുമുണ്ട്. ഇന്ത്യക്കെതിരേ മികച്ച റെക്കോര്‍ഡുള്ള താരമാണ് ആന്ഡേഴ്സന്. ഇത്തവണയും അദ്ദേഹെയാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടത്. ഇന്ത്യയുടേതും ശക്തമായ ടീമാണ്. എതിര് ടീമിനെ രണ്ടു തവണ ഓള്ഔട്ടാക്കാനുള്ള ബൗളിങ് മികവുണ്ടെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.
ആന്ഡേഴ്സനിലും ബ്രോഡിലും മാത്രം ഒതുങ്ങുന്നതല്ല ഇംഗ്ലണ്ടിന്റെ കരുത്ത്. ഇരുവര്‍ക്കുമൊപ്പം ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന്റെ സാന്നിധ്യം ഇംഗ്ലണ്ട് ടീമിനെ കൂടുതല്‍ സന്തുലിതമാക്കും. ബാറ്റിങില്‍ അലെസ്റ്റര്‍ കുക്ക് നേരത്തേ പുറത്തായാലും അഭാവം നികത്താന്‍ ക്യാപ്റ്റന്‍ ജോ റൂട്ട്, ജോസ് ബട്ലര് എന്നിവരുണ്ട്. എല്ലാം കൂടി നോക്കിയാല്‍ ഏറെ സന്തുലിതമായ ടീമാണ് ഇംഗ്ലണ്ടിന്റേത്. അതുകൊണ്ടു തന്നെ പരമ്പരയില്‍ മുന്‍തൂക്കവും അവര്‍ക്കു തന്നെയാണെന്ന് ഗംഭീര്‍ അഭിപ്പായപ്പെട്ടു.
ഗംഭീറില്‍ നിന്നും തികച്ചും വ്യത്യസ്തമായ പ്രവചനമാണ് സഹീര്‍ നടത്തിയിരിക്കുന്നത്. ടെസ്റ്റ് പരമ്പര സമനിലയില്‍ കലാശിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഏതു തരത്തിലുള്ള പിച്ചുകളിലാണ് ടെസ്റ്റ് നടക്കുകയെന്നത് കൗതുകമുണ്ടാക്കുന്ന കാര്യമാണ്. പിച്ച് ബാറ്റിങിന് അനുകൂലമാണെങ്കില്‍ ഇന്ത്യക്കു വ്യക്തമായ മേല്‍ക്കൈയുണ്ട്.പരമ്പരയിലെ മൂന്നു മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കാനാണ് സാധ്യത. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ ജയം വീതം നേടുമെന്നും പരമ്പര 1-1ന് അവസാനിക്കാനാണ് സാധ്യത കൂടുതലെന്നും സഹീര്‍ പറഞ്ഞു. ഓഗസ്റ്റ് ഒന്നു മുതല്‍ നാല് വരെ ബര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്.