ടി20 ക്രിക്കറ്റില്‍ വേഗമേറിയ സെഞ്ച്വറിയുമായി ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍. ഇംഗ്ലണ്ടില്‍ നടക്കുന്ന കൗണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റായ ട്വന്റി20 ബ്ലാസ്റ്റിലാണ് വോയ്‌സെസ്റ്റര്‍ഷെയറിനാണ് ഗുപ്റ്റില്‍ വെടിക്കെട്ട് സെഞ്ച്വറി അടിച്ചെടുത്തത്.

 

 

 

 

 

ഗുപ്റ്റിലിന്റെ സെഞ്ച്വറി മികവില്‍ നോര്‍ത്താംപ്റ്റന്‍ഷെയറിന് ഒന്‍പത് വിക്കറ്റിനാണ് വോയ്‌സെസ്റ്റര്‍ഷെയര്‍ തറപറ്റിച്ചത്. 38 പന്തില്‍ 12 ഫോറും ഏഴ് സിക്‌സും സഹിതമാണ് ഓപ്പണറായി ഇറങ്ങിയ ഗുപ്റ്റില്‍ 102 റണ്‍സെടുത്തത്. വോയ്‌സെസ്റ്റര്‍ഷെയര്‍ ബാറ്റിംഗ് നിരയില്‍ ഗുപ്റ്റില്‍ മാത്രമാണ് പുറത്തായത്. ജൈം ക്ലാര്‍ക്ക് 61ഉം ഹെഡ് 20ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത നോര്‍ത്താംപ്റ്റന്‍ഷെയര്‍ ഒന്‍പത് വിക്കറ്റിന് 187 റണ്‍സാണ് എടുത്തത്. എന്നാല്‍ എതിരാളികള്‍ ഉയര്‍ത്തിയ സാമാന്യം വലിയ വിജയലക്ഷ്യം ഗുപ്റ്റില്‍ പുറത്തെടുത്ത വെടിക്കെട്ട് മിവില്‍ 13ാം ഓവറില്‍ തന്നെ വോയ്‌സെസ്റ്റര്‍ഷെയര്‍ മറികടക്കുകയായിരുന്നു. നോര്‍ത്താംപ്റ്റന്‍ഷെയര്‍ ബൗളര്‍മാരെ നിഷ്ഠൂരം പ്രഹരിച്ച ഗുപ്റ്റില്‍ സെഞ്ച്വറി അടിച്ചതിന് പിന്നാലെ കോബിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. 20 പന്തിലായിരുന്നു ഗുപ്റ്റില്‍ ആദ്യ അര്‍ധ സെഞ്ച്വറി തികച്ചത്. 18 പന്തില്‍ രണ്ടാമത്തെ അന്‍പത് റണ്‍സും താരം നേടി.

ടി20 ബ്ലാസറ്റിലെ മറ്റ് മത്സരങ്ങളില്‍ ഡെര്‍ബി ഷെയര്‍, യോര്‍ക്ക ഷെയര്‍, നോട്ടീംഗ്ഹാം ഷെയര്‍, സറേ എന്നീ ടീമുകള്‍ വിജയിച്ചു.

SHARE