ഇംഗ്ലീഷ് ടീമിൽ തർക്കം പുകയുന്നു…
വൻ പ്രതി സന്ധിയിലേക്ക്…

 

 

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് ടീമില്‍ ലെഗ് സ്പിന്നര്‍ ആദില്‍ റഷീദിന് ഇടം കൊടുത്തതിനെതിരേ ഇംഗ്ലീഷ് മുന്‍ താരം മൈക്കിള്‍ വോഗന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരേ തുറന്നടിച്ച് റാഷിദ്. ഏകദിന മത്സരത്തില്‍ മിന്നുന്ന പ്രകടനം നടത്തിയ ആദില്‍ റാഷിദിനെ ടെസ്റ്റ് ടീമില്‍ എടുത്തതിനെതിരേ പമ്പര വിഡ്ഡിത്തം എന്നാണ് വോഗന്‍ വിലയിരുത്തിയത്. എന്നാല്‍, അദ്ദേഹത്തെ കാര്യമാക്കേണ്ടതില്ലെന്നും മണ്ടത്തരം വിളിച്ചു പറയുന്നത് എന്തിനാണെന്ന് അറിയില്ലെന്നും ആദില്‍ റാഷിദ് വോഗന് മറുപടിയായി പറഞ്ഞു.

 

ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കാന്‍ താല്‍പ്പര്യമില്ലാത്ത ഒരാളെ ഇതേ മത്സരത്തിലേക്ക് വിളിച്ചാനയിക്കുന്നത് എന്തുകൊണ്ടാണന്ന് മനസിലാകുന്നില്ലെന്നാണ് വോഗന്‍ പറഞ്ഞിരുന്നത്. ഞാന്‍ വോഗന്റെ കൂടെയും ഇയാളുടെ ക്യാപ്റ്റന്‍സിക്ക് കീഴിലും കളിച്ചിരുന്നു. നിലവില്‍ കളിക്കുന്ന താരങ്ങളെ കുറിച്ച് മുന്‍ താരങ്ങള്‍ പറയുന്നത് ആരും ശ്രദ്ധിക്കുക പോലുമില്ലെന്ന് റാഷിദ് വ്യക്തമാക്കി.

 

ഇംഗ്ലണ്ടിനായി പത്ത് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച റാഷിദ് 42.78 ശരാശരിയില്‍ 38 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2016 ഡിസംബറില്‍ ഇന്ത്യയ്‌ക്കെതിരെ ചെന്നൈയിലാണു റാഷിദ് അവസാനം ടെസ്റ്റ് കളിച്ചത്. ഒരിടവേളയ്ക്കു ശേഷമാണ് റഷീദ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ കളിക്കാനിറങ്ങുന്നത്.
അടുത്ത ബുധനാഴ്ച ബിര്‍മിങ്ഹാമിലാണ് ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ്. ആദ്യ ടെസ്റ്റിനുള്ള 13 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

ഓസ്‌ട്രേലിയയ്ക്കും ഇന്ത്യയ്ക്കും എതിരായ സമീപകാല ഏകദിന പരമ്പരയില്‍ 23.95 ശരാശരിയില്‍ 20 വിക്കറ്റു നേടിയതാണു റഷീദിനെ തിരികെ വിളിക്കുന്നതിന് കാരണമായത്. വൂസ്റ്റര്‍ഷെറിന്റെ മോയിന്‍ അലിയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. കൗണ്ടി ക്രിക്കറ്റിലെ മികച്ച പ്രകടനം എസെക്‌സ് സീമര്‍ ജെയ്മി പോര്‍ട്ടര്‍ക്ക് ടെസ്റ്റില്‍ അരങ്ങേറാന്‍ വഴിതുറന്നു.

 

ടീം: ജോ റൂട്ട് (ക്യാപ്റ്റന്‍), മോയിന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സന്‍, ജോണി ബെയര്‍‌സ്റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോസ് ബട്‌ലര്‍, അലസ്റ്റയര്‍ കുക്ക്, സാം കറന്‍, കീറ്റണ്‍ ജെന്നിങ്‌സ്, ഡേവിഡ് മലന്‍, ആദില്‍ റഷീദ്, ബെന്‍ സ്റ്റോക്‌സ്.

 

 

SHARE