കോടികൾ മുടക്കി ടീമിലെടുത്തിട്ട് വൻ പരാജയമാറിയത് പുതിയയതൊന്നുമല്ല.

13.5 കോടി വീതം മുടക്കിയാണു രാജസ്ഥാൻ റോയൽസ് ഇത്തവണ ബെൻ സ്റ്റോക്സിനെയും ജെയ്ദേവ് ഉനദ്കട്ടിനെയും ടീമിലെടുത്തത്. കഴിഞ്ഞ വർഷം പൂനയിൽ മികച്ച പ്രകടനം നടത്തിയത് കൊണ്ടാണ് ഇത്രെയും വിലയ്ക്ക് എടുക്കേണ്ടി വന്നത് എന്നാൽ തീരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇരുവരുടെയും ഭാഗത്ത്‌ നിന്നുമുണ്ടായത്

ഇരുവരും നനഞ്ഞ പടക്കമായതാണ് ഇതുവരെയുള്ള കാഴ്ച. ബാറ്റുകൊണ്ടോ പന്തുകൊണ്ടോ രാജസ്ഥാനെ ഒരു മൽസരത്തിൽ പോലും ജയിപ്പിക്കാൻ ഇരുവർക്കും കഴിഞ്ഞിട്ടില്ല. ഇതുവരെയുള്ള പ്രകടനം ആധാരമാക്കിയാൽ ഈ ഐപിഎല്ലിലെ വമ്പൻ ഫ്ലോപ്പുകൾ ഇവർ രണ്ടുപേരുമാണ്.

ഐപിൽ ചരിത്രത്തിൽ വൻ പരാജയമായി മാറിയ കളിക്കാർ ഒരുപാട് പേരാണ്

ആൻഡ്രു ഫ്ലിന്റോഫ് (ചെന്നൈ സൂപ്പർ കിങ്സ്) 2009

ടീമിന്റെ നട്ടെല്ല് ഓൾറൗണ്ടർമാരാകുമെന്ന പ്രതീക്ഷയിൽ ആൻഡ്രു ഫ്ലിന്റോഫിനെ ചെന്നൈ ടീമിലെടുത്തത് 9.66 കോടി രൂപയ്ക്ക്. മൂന്നു മൽസരങ്ങൾ മാത്രമാണ് ഇംഗ്ലണ്ട് താരത്തിനു കളിക്കാനായത്. കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്നു ഫ്ലിന്റോഫ് നാട്ടിലേക്കു മടങ്ങി.

ബ്രെറ്റ് ലീ (പഞ്ചാബ്) 2010

6.10 കോടി രൂപയാണ് പഞ്ചാബ് ബ്രെറ്റ് ലീയ്ക്കായി മുടക്കിയത്. നാലു കളികളിൽ ഇറങ്ങിയ ഓസ്ട്രേലിയൻ പേസർക്ക് ഒരൊറ്റ വിക്കറ്റ് പോലും സ്വന്തമാക്കാനായില്ല. നേടിയത് 11 റൺസ്.

രവീന്ദ്ര ജഡേജ (ചെന്നൈ) 2012

നായകൻ ധോണിയുടെ താൽപര്യപ്രകാരം 12.4 കോടിയാണു ജഡേജയ്ക്കായി ചെന്നൈ മാനേജ്മെന്റ് മുടക്കിയത്. സീസണിൽ 19 കളിയിൽനിന്നു ജഡേജ നേടിയത് 191 റൺസ്. 7.80 ഇക്കോണമിയിൽ നേടാനായതു 12 വിക്കറ്റുകളും.

യുവരാജ് സിങ് (ഡൽഹി) 2015

യുവിയെ ഡൽഹി വിശ്വാസത്തിലെടുത്തു; 16 കോടി മുടക്കി ടീമിലുമെടുത്തു. പിഞ്ച് ഹിറ്ററായ അറിയപ്പെട്ടിരുന്ന യുവരാജിന്റെ സീസണിലെ സ്ട്രൈക്ക് റേറ്റ് 118.09. 14 കളികളിൽനിന്നു താരം നേടിയതാകട്ടെ, 248 റൺസും.

പവൻ നേഗി (ഡൽഹി) 2016

താരലേലത്തിൽ വമ്പൻ സ്രാവുകൾക്കൊപ്പം നീന്തിയ പവൻ നേഗി എന്ന ചെറുമീൻ ഡൽഹിയുടെ 8.5 കോടിയുടെ ചൂണ്ടയിലാണു കുരുങ്ങിയത്. എന്നാൽ 2106ൽ നേഗി പന്തുകൊണ്ടും ബാറ്റുകൊണ്ടും നിരാശപ്പെടുത്തി.

ഇനിയും ഇതുപോലെയുള്ള അമളികൾ പറ്റുമെന്ന കാര്യത്തിൽ യാതൊരു മാറ്റവുമില്ല കാരണം എല്ലാം ഭാഗ്യത്തിന്റെ കളിയാണല്ലോ