ഈ സീസണിലെ ഏറ്റവും മികച്ച ടീമിനെ പ്രഖ്യാപിച്ച് പ്രമുഖ ക്രിക്കറ്റ് നിരീക്ഷകനായ പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ക് ബസ്സിന് വേണ്ടിയാണ് ഭോഗ്ല ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരെ വെച്ച് ഒരു ടീമിനെ തെരെഞ്ഞെടുത്തത്

ധോണി നയിക്കുന്ന ടീമിൽ ഓപ്പണന്മാർ രാഹുലും നരൈയനുമാണ്. കെയിൻ വില്യംസൻ മൂന്നാമനായി ഇറങ്ങുമ്പോൾ നാലാമാനായി ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം എന്ന് നിസംശയം പറയാവുന്ന റിഷഭ് പന്ത് ആണ്. വിക്കറ്റ് കീപ്പറായി ധോണി അഞ്ചാമനായി കളത്തിലെത്തുന്നു. ആറാം സ്ഥാനത്ത് കൊൽക്കത്ത ക്യാപ്റ്റൻ ദിനേശ് കാർത്തിക്കാണ് എന്നത് അതിശയിപ്പിക്കുന്നു.

റസ്സലാണ് ടീമിലെ ഏക ഓള്‍ റൗണ്ടര്‍. സ്പിന്നറായി റാഷിദ് ഖാന്‍ ഇടംപിടിച്ചപ്പോള്‍ ഉമേശ് യാദവ്, ജസ്പ്രിത് ബൂമ്റ, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവരാണ് ഭോഗ്ലയുടെ ടീമിലെ പേസര്‍മാര്‍.

ടീം കാണാം

സുനില്‍ നരെയെന്‍ കെഎല്‍ രാഹുല്‍, കെയ്ന്‍ വില്യംസണ്‍, ഋിഷഭ് പന്ത്, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, റസ്സല്‍, റാഷിദ് ഖാന്‍, ഉമേശ് യാദവ്, ജസ്പ്രിത് ഭുംറ, സിദ്ധാര്‍ത്ഥ് കൗള്‍