ഈഡൻ ഗാർഡനിൽ എവിടെ തിരിഞ്ഞാലും റഷീദ് ഖാൻ എന്ന അവസ്ഥയായിരുന്നു.പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്ഡിങ്ങിലും ആരാ മികച്ചത് എന്ന് ചോദിച്ചാൽ പറയാൻ ഒരൊറ്റ പേരെ ഉണ്ടായിരുന്നുള്ളൂ .
അഫ്ഗാന്‍ താരത്തിന്റെ ഗംഭീര പ്രകടനത്തെ ക്രിക്കറ്റ് ലോകം മുഴുവന്‍ അഭിനന്ദിക്കുകയാണ്.

ക്രിക്കറ്റ് ലോകത്തു നിന്നും റാഷിദിന് ലഭിച്ച അഭിനന്ദനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ക്രിക്കറ്റിലെ ദൈവമായ സാക്ഷാൽ സച്ചിന്റെയായിരുന്നു. ഹൈദരാബാദ് ഫൈനലിലേക്ക് ചുവട് വെച്ച നിമിഷം തന്നെ റാഷിദിനെ തേടി സച്ചിന്റെ പ്രശംസയെത്തി

സച്ചിൻ ട്വീറ്ററിൽ ഇങ്ങനെയാണ് കുറിച്ചത്

“റാഷിദ് ഒരു മികച്ച സ്‌പിന്നര്‍ ആണെന്ന് എപ്പോഴും തോന്നിയിരുന്നുവെന്നും എന്നാല്‍ ലോകത്ത് ഇന്ന് ഈ ഫോര്‍മാറ്റില്‍ കളിക്കുന്ന ഏറ്റവും മികച്ച സ്‌പിന്നറാണ് റാഷിദ് എന്ന് ഇപ്പോള്‍ പറയാതിരിക്കാന്‍ കഴിയില്ല”

സീസണിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച റഷീദ് ഖാൻ സൺറൈസേഴ്‌സിന്റെ നെടും തൂണാണ്.21 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റാഷിദ്.

ഇന്നലെ 19റൺസ് വഴങ്ങി 3കൊൽക്കത്ത ബാറ്റ്‌സ്ന്മാരെയാണ് പവനിയനിലേക്ക് മടക്കിയത്

10പന്തിൽ 34 റണ്‍സും നേടിയ റാഷിദ് മൂന്ന് പേരെ പുറത്താക്കുന്നതിലും ഫീല്‍ഡിങ്ങിലും ഒരു പ്രധാന പങ്ക് വഹിച്ചു

അവസാന ഓവറിലെ 2ക്യാച്ചുകളും റഷീദ് തന്നെയാണ് എടുത്തത്

SHARE